Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
  ആലപ്പുഴ: നവജാതശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയെന്ന പരാതിയിൽ 4 ഡോക്ടർമാര്‍ക്കെതിരെ കേസ് . ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. നിലവിൽ ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞുള്ളത് . കൂടാതെ സ്വകാര്യ ലാബിൽ സ്കാനിങ്ങിന് ചെന്നപ്പോൾ ഡോക്ടർ ഇല്ലാതെയാണ് സ്കാൻ ചെയ്തത് എന്ന ആരോപണവും ഉയർന്നുവരുന്നു . ഇതിൽ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയൂം കേസെടുത്തിട്ടുണ്ട് . സംഭവത്തില്‍ കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവർത്തകർ കടപ്പുറം ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കുഞ്ഞിന്‍റെയും മാതാവിന്‍റെയും ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അര മണിക്കൂറോളം ഉപരോധം നീണ്ടു.സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related articles

See all
Latest News

ആലപ്പുഴയിൽ തെരുവുനായ വയോധികയെ കടിച്ചുകൊന്ന സംഭവം; നായകളെ പിടികൂടാനായില്ല; ജനം പരിഭ്രാന്തിയ...

Latest News

ആലപ്പുഴ ഷനോജ് വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

Latest News

ആലപ്പുഴ കളര്‍കോട് അപകടം; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് കെ. സി. വേണുഗോപാൽ

Latest News

കേരളത്തെ ഞെട്ടിച്ച മാന്നാർ ജയന്തി വധക്കേസ്; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Save your stories

Sign in