ആലപ്പുഴ കളര്‍കോട് അപകടം; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് കെ. സി. വേണുഗോപാൽ
Jaihind TV News Report
Jaihind TV Web Desk
December 08, 2024
1 min read
•
Updated: June 03, 2026
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് കെ. സി. വേണുഗോപാൽ എംപി. അപകടത്തിൽ മരണപ്പെട്ടവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു .
അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച ഈ സംഭവം പാര്‍ലമെന്‍റിലും കെ.സി ഉന്നയിച്ചിരുന്നു. റോഡ് സുരക്ഷ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടുകയും റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപകടത്തില്‍ പെടുന്നവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഗുഡ് സമരിറ്റന്‍ നിയമം ഉള്‍പ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതോടൊപ്പം ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും തെറ്റായ രൂപകല്‍പനകള്‍ പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ നേരത്തെ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ കളര്‍കോട് അപകടത്തെ കുറിച്ചുള്ള കെ.സി. വേണുഗോപാലിന്‍റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന് ഗഡ്കരി എറണാകുളം ബൈപ്പാസിന്‍റെ നിര്‍മ്മാണത്തെ കുറിച്ചുള്ള മറുപടി പറയാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധവുമായി കെ.സി. രംഗത്ത് വന്നതോടെ ഗഡ്കരി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. എന്നാല്‍ ജനങ്ങളെ കുറ്റപ്പെടുത്തി മുടന്തം ന്യായങ്ങള്‍ പറഞ്ഞ് വിഷയത്തില്‍ നിന്ന് തെന്നിമാറി തടിതപ്പാനാണ് കേന്ദ്രമന്ത്രി മറുപടി പ്രസംഗത്തില്‍ ശ്രമിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10