Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കല്ലട : യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

കല്ലട : യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
Suresh-Kallada കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. സുരേഷ് കല്ലട ബസ്സില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരെ വൈറ്റിലയില്‍ വിളിച്ചിറക്കി മര്‍ദിച്ച സംഭവത്തിലാണ് നടപടി. അതേ സമയം, പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കല്ലട ബസിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ കൊച്ചി വൈറ്റിലയിൽ വെച്ച് മർദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഇന്ന് നടക്കുക.പ്രതികൾ എറണാകുളം സബ് ജയിലിലാണ് റിമാന്റിൽ കഴിയുന്നത്.  പരാതിക്കാരായ മൂന്ന് പേര്‍ ജയിലില്‍ വന്ന് തിരിച്ചറിയല്‍ പരേഡ് നടത്തും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് തൃക്കാക്കര എസപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷക്കെതിരെ വാദിക്കുകയും ചെയ്തില്ല. അതോടെ പ്രതികളായ 7 പേര്‍ക്കും കോടതി ജാമ്യം നല്‍കുകയായിരുന്നു. ജയേഷ്, രാജേഷ് , ജിതിന്‍ , അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പിഴ അടക്കേണ്ട തുക കെട്ടിവച്ച് പ്രതിയില്‍ ഒരാളായ തൃശ്ശൂര്‍ സ്വദേശി ജിതിന്‍ ജയിലില്‍നിന്നും മോചിതനാകുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന കാര്യം കോടതിയെ അറിയിച്ചതിനാല്‍ മറ്റ് ആറ് പേര്‍ക്കും ജയിലില്‍ നിന്നും മോചിതരാകാന്‍ സാധിച്ചില്ല. അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം ആ കോടതിക്ക് തന്നെ റദ്ദാക്കാന്‍ കഴിയാത്തതിനാല്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അതേസമയം, ജയിലില്‍ നിന്നും മോചിതനായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടതായി വരും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in