Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി യെമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഭീകരാന്തരീക്ഷം. ബുധനാഴ്ച നടന്ന രൂക്ഷമായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ആക്രമണമുണ്ടായത്.

അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ സ്വദേശി കൊല്ലപ്പെട്ടു. ഇവിടെ എട്ട് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.

ആക്രമണത്തിൽ രണ്ട് വിമാനത്താവളങ്ങളുടെയും കെട്ടിടങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (GACA) സ്ഥിരീകരിച്ചു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

Related articles

See all
Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Save your stories

Sign in