Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല ദർശനം നടത്തിയ മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം

ശബരിമല ദർശനം നടത്തിയ മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം
manju-visited-sabarimala ശബരിമല ദർശനം നടത്തിയ കൊല്ലം സ്വദേശി മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം. രാത്രി പത്തുമണിയോടെയാണ് ചാത്തന്നൂരുള്ള മഞ്ജുവിന്‍റെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനും കല്ലേറിൽ പരിക്കേക്കേറ്റു. രാത്രി പത്തുമണിയോടെയാണ് ചാത്തന്നൂരുള്ള മഞ്ജുവിന്‍റെ വീടിന് നേരെ കല്ലേറുണ്ടായത്. ആക്രമണം നടക്കുമ്പോൾ മഞ്ജുവിന്‍റെ സുരക്ഷക്കായി നിയോഗിച്ച രണ്ട് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. വീടിന് സമീപം ആൾത്താമസം ഇല്ലാത്ത മറ്റൊരു വീടുണ്ട്. ഈ ഭാഗത്തുനിന്നാണ് കല്ലെറിഞ്ഞത് എന്നാണ് മഞ്ജു പൊലീസിന് നൽകിയ വിവരം. കൂടുതൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേറിൽ മഞ്ജുവിന് പരിക്കേറ്റു. ശബരിമല ദർശനം നടത്തിയതിന് പിന്നാലെ തനിക്ക് ഭീഷണികളുണ്ടെന്ന് മഞ്ജു നേരത്തേ വെളിപ്പെടുത്തിയിരുന്നു. രൂപമാറ്റം വരുത്തി ശബരിമല ദർശനം നടത്തുന്നതിന് മുമ്പും മഞ്ജു ശബരിമല ദർശനം നടത്താൻ ശ്രമിച്ചിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെയും മഞ്ജുവിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in