Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലഹരിസംഘങ്ങളില്‍ എച്ച്ഐവി വ്യാപിക്കുന്നു; വളാഞ്ചേരിയില്‍ 10 പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തി

ലഹരിസംഘങ്ങളില്‍ എച്ച്ഐവി വ്യാപിക്കുന്നു; വളാഞ്ചേരിയില്‍ 10 പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തി
വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ 10  പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തി. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങിലാണ് ഇതു കണ്ടെത്തിയത് . എയ്ഡ്സ് സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ മലയാളികളും മൂന്ന് പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡിഎംഒ  ആര്‍ രേണുക പറയുന്നത്. വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്സ് പരിശോധന നടത്തിയപ്പോഴാണ് മറ്റുള്ളവരിലും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡിഎംഒ സ്ഥിരീകരിച്ചു. ഇവരുമായി ബന്ധപ്പെട്ട എല്ലായാളുകളെയും സ്‌ക്രീനിങ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അതോടെ എച്ച് ഐ വി ബാധയുടെ നിരക്കും കൂടാനിടയുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയെ ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരം. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ ഉള്‍പ്പെടെ സ്‌ക്രീനിങ് നടത്തിയിരുന്നു. കേരളത്തില്‍ ലഹരി വ്യാപകമായതോടെ അനുബന്ധമായി ഉയരുന്ന ഭീഷണിയാണ് എച്ച് ഐ വി ്‌വ്യാപനം. ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനങ്ങളും ഇതിനോട് ജാഗ്രത പുലര്‍ത്തണം HIV സ്ഥിരീകരിച്ചവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Save your stories

Sign in