Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂത്ത് കോൺഗ്രസ് സമരത്തിനെതിരായ പോലീസ് അതിക്രമം പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം.പി

യൂത്ത് കോൺഗ്രസ് സമരത്തിനെതിരായ പോലീസ് അതിക്രമം പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം.പി
കേരളത്തിലെ സിപിഎം സർക്കാരിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അഴിമതിക്കും കള്ളക്കടത്തിനുമെതിരെ സമരം ചെയ്ത എം.എൽഎമാരടക്കം അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗവർണ്ണറോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടണമെന്ന് ഹൈബി ഈഡൻ എംപി പാർലമെന്റിൽ ഉന്നയിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥ് എം.എൽ.എ, വി റ്റി ബൽറാം എം.എൽ.എ തുടങ്ങിയ നേതാക്കളെയും യുവതികളെയും നേരിടാൻ പോലീസിനെ രാഷ്ട്രീയപരമായി ഉപയോഗിച്ചത് അപമാനകരമാണെന്നും, ജനവികാരം അടിച്ചമർത്താൻ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നും എം പി പറഞ്ഞു. എംഎൽഎമാരടക്കം വിദ്യാർത്ഥികളും യുവതികളും അതിക്രൂരമായിട്ടാണ് അക്രമിക്കപ്പെട്ടത്. കള്ളക്കടത്തും അഴിമതിയും നടത്തിയവർ തന്നെ ഇപ്പോഴും അധികാരത്തിലിരിക്കുമ്പോൾ നീതിപൂർവ്വവും നിഷ്പക്ഷവുമായ ഒരു അന്വേഷണം നടക്കില്ല. നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുള്ളയായി തെളിഞ്ഞിരിക്കുകയാണ് .ആയതിനാൽ നീതിപൂർവ്വവും സുതാര്യവുമായ ഒരു അന്വേഷണം നടത്താൻ ആവശ്യമാണെന്നും എംപി ലോകസഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ പുതിയ ബാറുകൾക്ക് അനുമതിയുള്ളൂ'; സീറാം അനുവദിച്ച ബാർ ലൈസൻ...

Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Popular News

സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB; വിവാദ കുറിപ്പിൽ അന്വേ...

Save your stories

Sign in