Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നടിയെ ആക്രമിച്ച കേസിലെ ഇരയായ നടിയുടെ സാക്ഷി വിസ്താരം പൂർത്തിയായി

നടിയെ ആക്രമിച്ച കേസിലെ ഇരയായ നടിയുടെ സാക്ഷി വിസ്താരം പൂർത്തിയായി
നടിയെ ആക്രമിച്ച കേസിലെ ഇരയായ നടിയുടെ സാക്ഷി വിസ്താരം പൂർത്തിയായി.കേസിലെ പ്രധാന തെളിവുകളിൽ ഒന്നായ എസ്.യു.വി.കാറും ടെമ്പോ ട്രാവലറും ഇന്ന് കൊച്ചിയിലെ സി.ബി.ഐ.പ്രത്യേക കോടതിയിൽ ഹാജരാക്കി. സംഭവത്തിന് ശേഷം മൂന്ന് വർഷമായി ആലുവ ട്രാഫിക് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ടെമ്പോ ട്രാവലർ ഇന്നലെ അർദ്ധരാത്രിയോടെ കെട്ടി വലിച്ചാണ് കോടതി പരിസരത്ത് എത്തിച്ചത്. നടി സഞ്ചരിച്ചിരുന്ന എസ്.യു.വിയും ഇന്ന് പരിശോധനയ്ക്കായി എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞു. എസ് യു വിയുടെ പിൻസീറ്റിൽ താൻ ഇരുന്നിരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങൾ തിരിച്ചറിഞ്ഞത്. ആക്രമണസമയത്ത് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിൽ നടി കണ്ടു. അതിനുശേഷം ക്രോസ് വിസ്താരവും ആരംഭിച്ചു. കേസിലെ പ്രതികളെ മറ്റൊരു ദിവസമായിരിക്കും ദൃശ്യങ്ങൾ കാണിക്കുക. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെയാണ് ദൃശ്യങ്ങൾ കാണിക്കുക. സാക്ഷി വിസ്താരം നാളെയും തുടരും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in