Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വനിതാ ടി20 ലോകകപ്പിന് ഇന്ത്യ ഒരുങ്ങി; ഹർമൻപ്രീത് നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റൻ

വനിതാ ടി20 ലോകകപ്പിന് ഇന്ത്യ ഒരുങ്ങി; ഹർമൻപ്രീത് നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ കരുത്തുറ്റ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സ്റ്റാർ ഓൾറൗണ്ടർ ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ ബാറ്റിംഗ് സെൻസേഷൻ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ജൂൺ 12 മുതൽ ജൂലൈ 5 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഏകദിന ലോകകപ്പ് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘം, ടി20 കിരീടം കൂടി ഷെൽഫിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്.

യുവതാരങ്ങളായ ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ടീമിലെ സ്ഥാനം നിലനിർത്തി. എന്നാൽ പരിക്കിന്റെ പിടിയിലായ അമൻജോത് കൗർ, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാണെങ്കിലും ശ്രേയങ്ക പാട്ടീൽ, രാധ യാദവ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനവും ടീമിന് കരുത്ത് പകരും. 2024-ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ ക്ഷീണം തീർക്കാനാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗ്സ്, ഭാരതി ഫുൾമാലി, ദീപ്തി ശർമ്മ, റിച്ചാ ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടിൽ, രാധ യാദവ്.

Related articles

See all
Popular News

മഴ കാരണം മത്സരം ഉപേക്ഷിച്ചു; ഉയർന്ന റാങ്കിംഗിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഷ്യ...

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

Save your stories

Sign in