Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ പീഡന പരാതി; നിയമോപദേശം തേടി പോലീസ്

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ പീഡന പരാതി; നിയമോപദേശം തേടി പോലീസ്
കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണം ഗവർണർ നിഷേധിച്ചു. സ്ത്രീ പോലീസിൽ പരാതി നല്‍കിയെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കൾ പറഞ്ഞു. വിഷയത്തില്‍ പോലീസ് നിയമോപദേശം തേടി. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു സ്ത്രീയോട് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആരോപണം. രണ്ടു തവണ ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ നിയമോപദേശം തേടിയ പോലീസ്, ഗവര്‍ണര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സി.വി. ആനന്ദബോസ് പ്രതികരിച്ചു. ഇന്ന് പ്രധാനമന്ത്രി ബംഗാളില്‍ വരാനിരിക്കെയാണ് ഗവര്‍ണര്‍ക്കെതിരായ പീഡന ആരോപണം പുറത്തുവരുന്നത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in