HAJJ| ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും; ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഇരുപത് ലക്ഷം തീര്‍ഥാടകര്‍ മക്കയില്‍
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 04, 2026
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്‍പ്പടെ തീര്‍ഥാടക ലക്ഷങ്ങള്‍ സൗദിയിലെ മക്കയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപത് ലക്ഷം പേരാണ് ഹജ്ജിന് എത്തിയത്. ഒരു മാസത്തിലേറെ നീണ്ട തീര്‍ഥാടകരുടെ വരവ് ശനിയാഴ്ച അവസാനിച്ചതോടെയാണിത്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ 1,22,518 തീര്‍ഥാടകര്‍, ഹജ്ജ് നിര്‍വഹിക്കാന്‍ എത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാര്‍കേഷന്‍ പോയിന്റുകളില്‍ നിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാര്‍ സൗദിയിലെത്തിയത്. അതേസമയം, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലായി, കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി. കൊച്ചിയില്‍ നിന്നാണ് അവസാനത്തെ ഹജ്ജ് വിമാനം, സൗദിയിലെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10