Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്‍വറിന് തടയണ കെട്ടി സര്‍ക്കാര്‍; ഫോണ്‍ചോര്‍ത്തലില്‍ കേസെടുത്ത് കോട്ടയം കറുകച്ചാല്‍ പോലീസ്; അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറും

അന്‍വറിന് തടയണ കെട്ടി സര്‍ക്കാര്‍; ഫോണ്‍ചോര്‍ത്തലില്‍ കേസെടുത്ത് കോട്ടയം കറുകച്ചാല്‍ പോലീസ്; അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷവിമര്‍ശനം ഉന്നയിച്ച പി.വി അന്‍വറിനെ പൂട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തലില്‍ കോട്ടയം കറുകച്ചാല്‍ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനാണ് കേസ്. ഫോണ്‍ ചോര്‍ത്തുകയും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച് കലാപത്തിന് ആഹ്വാനം നടത്തിയെന്നും പറയുന്നുണ്ട്. അതെ സമയം പി വി അന്‍വര്‍ വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനം ഇന്ന് നിലമ്പൂരില്‍ നടക്കും. വൈകിട്ട് ആറരയ്ക്ക് ചന്തക്കുന്ന് ബസ്റ്റാന്‍ഡിലാണ് പൊതുസമ്മേളനം. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരെ കൂടുതല്‍ തുറന്നു പറച്ചില്‍ ഇന്നുണ്ടാകും എന്നും, ഭാവി പരിപാടികളുടെ പ്രഖ്യാപനം നടത്തുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്‍വര്‍ പുതിയതായി എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in