Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'മദ്യപിക്കുന്നവരോട് സർക്കാര്‍ കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളോടും ആവാം': കെ മുരളീധരന്‍ എം.പി

'മദ്യപിക്കുന്നവരോട് സർക്കാര്‍ കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളോടും  ആവാം': കെ മുരളീധരന്‍ എം.പി
  കോഴിക്കോട് : മദ്യപിക്കുന്നവരോട് കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളോടും സർക്കാർ കാണിക്കണമെന്ന് കെ മുരളീധരൻ എം.പി. ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങൾ തുറക്കണമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. മദ്യശാലകൾ തുറക്കാം എന്നാൽ ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല എന്ന സർക്കാരിന്‍റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. നിയമസഭയിൽ അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നിട്ടും നിയമസഭ ചേരാൻ സർക്കാർ തയാറാകുന്നില്ല. കൊവിഡ്-19 വിഷയത്തിൽ നിയമസഭയിൽ ചർച്ച ഉണ്ടാകുമെന്നു ഭയന്നാണ് നിയമസഭ ചേരാത്തത്. പല മേഖലകളിൽ നിന്നായി ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുക എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പുറത്തുള്ളവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in