Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗോതബായ രജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

ഗോതബായ രജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്
കൊളംബോ : ശ്രീലങ്കയിൽ നടന്ന പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പിൽ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാർഥി ഗോതബായ രജപക്‌സെക്ക് വിജയം. മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സയുടെ സഹോദരനായ ഗോതബായ മുന്‍ പ്രതിരോധ മേധാവിയുമാണ്. 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് ഗോതബായ രാജപക്സെ വിജയിച്ചത്‌. ഭരണകക്ഷിയായ യു.എൻ.പിയുടെ സ്ഥാനാർഥി സജിത്‌ പ്രേമദാസയെയാണ്‌ ഗോതബായ പരാജയപ്പെടുത്തിയത്‌. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസനായകെയാണ് മൂന്നാം സ്ഥാനത്ത്. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. 1.6 കോടിയോളം വോട്ടർമാരുള്ള ശ്രീലങ്കയിൽ 35 സ്ഥാനാർഥികളാണ്‌ മത്സരിച്ചത്‌. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ നടന്നെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

Related articles

See all
Latest News

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി; കർശന നിയന്ത്രണങ്ങളുമായി രാഷ്ട്രങ്ങൾ

Latest News

കോവിഡില്‍ ജാഗ്രതയോടെ ലോകം : മരണസംഖ്യ 5,436 ആയി ; അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

Latest News

ഇറാനുമേല്‍ ഉപരോധം തുടരും ; ആണവായുധം അനുവദിക്കില്ല : ഇറാന് മറുപടിയുമായി അമേരിക്ക

Latest News

ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Save your stories

Sign in