Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രക്തം വാർന്ന് സഹായത്തിനായി നിലവിളിച്ച് പെണ്‍കുട്ടി; മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ തിരക്കുകൂട്ടി ജനം: ക്രൂരത | VIDEO

രക്തം വാർന്ന് സഹായത്തിനായി നിലവിളിച്ച് പെണ്‍കുട്ടി; മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ തിരക്കുകൂട്ടി ജനം: ക്രൂരത | VIDEO
ലഖ്‌നൗ/ഉത്തർപ്രദേശ്: ചോരവാര്‍ന്ന് സഹായത്തിനായി നിലവിളിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം. ഉത്തർപ്രദേശിലെ കനൗജിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു ക്രൂരത അരങ്ങേറിയത്. സഹായം അഭ്യര്‍ത്ഥിച്ചു കരയുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതെ വീഡിയോയില്‍ പകർത്തുന്നവരെ ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വീട്ടില്‍നിന്ന് കാണാതായ പതിമൂന്നുകാരിയെ ശരീരമാസകലം സാരമായ പരിക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നത് പരിശോധനയിലൂടെയേ വ്യക്തമാകൂ. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം അതിദയനീയമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ അതിക്രമം നടത്തിയ യഥാർത്ഥ പ്രതികളെ പിടികൂടുമോ എന്നതാണ് അറിയേണ്ടതെന്നും ഉത്തർപ്രദേശ് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.   https://twitter.com/INCUttarPradesh/status/1584600926106529792

Related articles

See all
Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Popular News

പിൻവാതിൽ പരിസ്ഥിതി അനുമതി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ജെയ്‍റാം രമേശ്

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Save your stories

Sign in