Logo
Mon, Jul 13, 2026 • 09:26 AM
LIVE TV
Watch

No business videos available

No Middle East videos available

'ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ'; വിജയരാഘവനും വൻ താരനിരയുമായി ജി. മാർത്താണ്ഡന്റെ 'ഓട്ടംതുള്ളൽ' പുതിയ പോസ്റ്റർ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2026
1 min read
SHARE:
SAVE: Login to save

'ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ'; വിജയരാഘവനും വൻ താരനിരയുമായി ജി. മാർത്താണ്ഡന്റെ 'ഓട്ടംതുള്ളൽ' പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: 'പാവാട', 'പ്രേമം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടംതുള്ളലി'ന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. "ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലൈ 24 മുതൽ" എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. നടൻ വിജയരാഘവന്റെ വേറിട്ടൊരു ക്ലോസപ്പ് ലുക്കും ഒപ്പം മലയാളത്തിലെ പ്രമുഖ താരനിരയും ഉൾപ്പെടുന്നതാണ് പുതിയ പോസ്റ്റർ.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു തനി നാടൻ കഥയായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ ബിബിൻ ജോർജ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു, ബിനു ശിവറാം, സംവിധായകരായ ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, പ്രിയനന്ദൻ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, പൗളി വത്സൻ, സേതുലക്ഷ്മി തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബിനു ശിവറാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരാണ്. രാഹുൽ രാജാണ് സംഗീത സംവിധാനം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: അമൽ സി. ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ: സിജി തോമസ് നോബൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, പി.ആർ.ഒ: വാഴൂർ ജോസ്. ജൂലൈ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10