Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ട്രേഡ് യൂണിയനുകളുടെ ചക്രസ്‌തംഭന സമരം : സംസ്ഥാനത്ത് ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും

ട്രേഡ് യൂണിയനുകളുടെ ചക്രസ്‌തംഭന സമരം : സംസ്ഥാനത്ത് ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെയാണ് പ്രതിഷേധം. ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്‍റെ ഭാഗമാകും. ആംബുലൻസിന്‌ യാത്രാസൗകര്യം ഉറപ്പുവരുത്തും. ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ഗതാഗത മേഖലയെ തകർച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാൻ അടിസ്ഥാന വിലയേക്കാൾ അധിക നികുതിയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന് ഈടാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക. സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകുമെങ്കിലും ആംബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 21ലധികം ട്രേഡ്‌ യൂണിയനുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in