Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിൽ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിൽ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

പാരിസ്: ഫ്രാൻസിൽ സമാധാനപരമായി ആരംഭിച്ച വിദ്യാർത്ഥി സമരം അക്രമാസക്തമായ കലാപമായി മാറിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രംഗത്തെത്തി. രാജ്യത്തെ ടെലിവിഷൻ ചാനൽവഴി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ, അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും എന്നാൽ സമാധാനപരമായ രീതിയിൽ സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ കണ്ട് താൻ കടുത്ത ദേഷ്യവും നാണക്കേടുമാണ് അനുഭവിക്കുന്നതെന്ന് തുറന്നടിച്ച അദ്ദേഹം, മാന്യമായി അഭിപ്രായം പ്രകടിപ്പിക്കുന്ന ജനങ്ങളെയും പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരേ കണ്ണോടെ കാണാനാകില്ലെന്നും കൂട്ടിച്ചേർത്തു. അത്തരം അതിക്രമങ്ങൾ തടയാൻ പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി ആലോചിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപകരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥി സമരം ആരംഭിച്ചതെങ്കിലും, സമരത്തിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകൾ നശിപ്പിക്കുന്നതിനും കടകൾ കൊള്ളയടിക്കുന്നതിനും നേതൃത്വം നൽകിയതെന്ന് സർക്കാർ കുറ്റപ്പെടുത്തി.

Related articles

See all
Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in