Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള ലിമോസ് ടൗൺ ഹാൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള ലിമോസ് ടൗൺ ഹാൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു

പാരിസ്: ഫ്രാന്‍സില്‍ കുത്തനെയുയർന്ന ജീവിതച്ചെലവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതൽ അക്രമത്തിലേക്ക് വഴിമാറുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി 143 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ലിമോസ് (Limoges) ടൗണ്‍ ഹാള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. 1883-ല്‍ നിര്‍മിച്ചതും 1975-ല്‍ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമായ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര താഴത്തെ നിലകളിലേക്ക് ഇടിഞ്ഞുവീഴുകയും, മൂന്നില്‍ രണ്ട് ഭാഗവും പൂര്‍ണ്ണമായി കത്തിനശിക്കുകയും ചെയ്തു. ഇത് രാജ്യത്തിന്റെ പൈതൃകത്തിന് മേലുള്ള വലിയ ആഘാതവും ബോധപൂര്‍വ്വമായ അട്ടിമറിയുമാണെന്ന് പ്രാദേശിക പ്രെഫക്റ്റ് മോറിസ് ബരാറ്റെ പ്രതികരിച്ചു.

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലാണ് ഈ അനിഷ്ട സംഭവങ്ങളുണ്ടായത്. പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ പൊതുസ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. സംഭവത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായി അപലപിച്ചു. 'നമ്മുടെ റിപ്പബ്ലിക്കില്‍ അക്രമങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. പ്രെഫക്റ്ററുകളെയും ബിസിനസുകളെയും ആക്രമിക്കുകയും ടൗണ്‍ ഹാളുകള്‍ കൊള്ളയടിക്കുകയും ചെയ്തവരെ പിടികൂടുകയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്യും' -മാക്രോണ്‍ എക്‌സില്‍ കുറിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരരുടെ അവകാശത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ, പൊതുസ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അരാജകവാദികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സില്‍ നൂറിലേറെ റാലികളിലായി അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍, ശനിയാഴ്ച മാത്രം 400 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂസ് അറിയിച്ചു. ലില്ലെ, കലൈസ്, ബ്രെസ്റ്റ് തുടങ്ങിയ നഗരങ്ങളില്‍ മുഖംമൂടി ധരിച്ചെത്തിയ തീവ്ര ഗ്രൂപ്പുകള്‍ ടൗണ്‍ ഹാളുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും അതിക്രമിച്ചു കയറാൻ ശ്രമിച്ചു. റിന്നെസ്, ടൂളുസ്, മോണ്ട്‌പെല്ലിയര്‍, ഗ്രെനോബിള്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ അക്രമകാരികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിവിധയിടങ്ങളിൽ മുഖംമൂടിയും ഹെൽമെറ്റും ധരിച്ചെത്തിയവർ പൊലീസിന് നേരെ പടക്കങ്ങളും മറ്റ് വസ്തുക്കളും എറിയുകയുണ്ടായി. രാജ്യത്ത് തുടരുന്ന ഈ പ്രക്ഷോഭങ്ങളും അക്രമങ്ങളും ഫ്രാന്‍സിലെ പൊതുസ്ഥാപനങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്.

Related articles

See all
Popular News

ലോക ചെസ് ചാംപ്യൻഷിപ്പ്: ബർലിൻ ഡിഫൻസിൽ സിന്ദ്രോവിനെ തളച്ച് ഗുകേഷ്; ജനീവയിലെ മൂന്നാം പോരാട്ട...

Popular News

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

Popular News

അമേരിക്കയിൽ ആഞ്ഞടിച്ച് 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, ന...

Popular News

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായി ഇംഗ്ലണ്ട്; ഉഷ്ണതരംഗത്തിൽ മരിച്ചത് 5,258 പേർ,...

Save your stories

Sign in