Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

FIRE ACCIDENT| മുണ്ടക്കയത്ത് തീപിടിത്തം; പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു

FIRE ACCIDENT| മുണ്ടക്കയത്ത് തീപിടിത്തം; പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു
കോട്ടയം മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു. കോസ് വേ ജംഗ്ഷന് സമീപമുള്ള പൊതു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ടൗണില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരുന്നു. ഇതിനാണ് തീ പിടിച്ചത്. ഉഗ്ര ശബ്ദത്തോടൊപ്പം തീ പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ കെട്ടിടങ്ങളിലേക്കും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ കെട്ടിടത്തിന് സാരമായ കെടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in