Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു

പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു
പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആഴ്‌സണലായിരുന്നു എതിരാളികൾ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആവേശത്തോടെയാണ് വമ്പന്മാർ തമ്മിൽ കൊമ്പുകോർത്തത്. പോഗ്ബയും റാഷ്‌ഫോർഡും പരിക്ക് മാറി എത്തിയത് യുണൈറ്റഡിന് ഊർജ്ജം നൽകി എങ്കിലും ഗോളടിക്കാൻ പറ്റാത്ത വിഷമം തന്നെയാണ് അവരെ അലട്ടിയത്. ഗോൾ പിറക്കുന്നത് കാണാൻ ആദ്യ പകുതിയുടെ അവസാനം വരെ കാത്തുനിൽക്കേണ്ടി വന്നു കാണികൾക്ക്. ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചിരുന്നില്ല. 45-ആം മിനിട്ടിൽ സ്‌കോട്ട് മെക്‌ടൊമിനേയാണ് മാഞ്ചസ്റ്ററിനായി ആദ്യ ഗോൾ കണ്ടത്. രണ്ടാം പകുതി നന്നായി തുടങ്ങിയ ആഴ്‌സണൽ അധികം താമസിയാതെ ഓബമെയങ്ങിലൂടെ സമനില പിടിച്ചു. ആദ്യ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാനം യുണൈറ്റഡ് വിജയിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ലെനോയുടെ മികച്ച പ്രകടനങ്ങൾ ആഴ്‌സണലിനെ രക്ഷിച്ചു. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ രണ്ട് ഗംഭീര സേവുകളും മത്സരം സമനിലയിൽ ആകാൻ കാരണമായി. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. 12 പോയന്‍റുമായി ആഴ്‌സണൽ ആദ്യ നാലിൽ എത്തി.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

Popular News

ഏഷ്യൻ ഗെയിംസിൽ സ്വര്‍ണ്ണക്കുതിപ്പുമായി ഇന്ത്യ; ഗുസ്തിയിൽ സുജിത്തിനും ബോക്സിങ്ങിൽ പർവീണിനും...

Popular News

"സർക്കാരിന്റെ പിന്തുണ മികച്ചത്",ഏഷ്യൻ ഗെയിംസിലെ വെള്ളി നേട്ടത്തിന്റെ സന്തോഷത്തിൽ വിദർശ വിന...

Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂ...

Save your stories

Sign in