Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുന്‍ കേന്ദ്രമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ കിള്ളി കൃപാ റാണിയും പ്രവര്‍ത്തകരും കോൺഗ്രസിൽ ചേര്‍ന്നു

മുന്‍ കേന്ദ്രമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ കിള്ളി കൃപാ റാണിയും പ്രവര്‍ത്തകരും കോൺഗ്രസിൽ ചേര്‍ന്നു
  അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം പാർലമെന്‍റ് മണ്ഡലത്തിൽ നിന്നുള്ള മുൻ എംപിയും മുന്‍ കേന്ദ്രമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ കിള്ളി കൃപാ റാണി കോൺഗ്രസിൽ ചേർന്നു. ഭര്‍ത്താവ് റാംമോഹന്‍ റാവുവും നിരവധി പ്രവർത്തകരും കൃപാറാണിക്കൊപ്പം കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ആന്ധ്രാപ്രദേശ് പിസിസി പ്രസിഡന്‍റ്  വൈ.എസ്. ശർമിള ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ കോൺഗ്രസ് അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് കൃപാറാണി പറഞ്ഞു. ഭരണകക്ഷിയായ വൈഎസ്ആർസിപിയിൽ നിന്ന് രണ്ടുദിവസം മുമ്പാണ് കൃപാറാണി രാജിവെച്ചത്. ഇതിനോടകം മറ്റു പാര്‍ട്ടികളില്‍ നിന്ന് നൂറുകണക്കിന് നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകുന്നതാണ് പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in