Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കർമ്മ പദ്ധതി തയ്യാറായി; എഞ്ചിനീയർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ

മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കർമ്മ പദ്ധതി തയ്യാറായി; എഞ്ചിനീയർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ
സുപ്രീം കോടതി പൊളിച്ച് മാറ്റാൻ നിർദ്ദേശിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കി. ഇതിനായുള്ള എഞ്ചിനീയർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. അതോടൊപ്പം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ ടെണ്ടർ സമർപ്പിച്ച 15 കമ്പനികളുമായും ഇന്ന് ചർച്ച നടത്തുന്നുണ്ട്. അതേസമയം, വെള്ളവും വൈദ്യുതിയും നിലച്ചതോടെ റാന്തല്‍ വിളക്കുകളുമേന്തിയായിരുന്നു മരടിലെ ഫ്ലാറ്റ് ഉടമകള്‍ ഇന്നലെ പ്രതിഷേധം രേഖപ്പെടുത്തിയത്. വൈകിട്ട് റാന്തല്‍ വിളക്കുകളും പന്തങ്ങളുമേന്തി ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും ഹോളിഫെയ്ത് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ താഴത്തെ നിലയില്‍ റാന്തല്‍വിളക്കുകളുമായി പ്രതിഷേധിച്ചപ്പോള്‍ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മുഴുവന്‍ നിലയിലും കയ്യില്‍ പന്തങ്ങളുമേന്തിയാണു പുരുഷന്‍മാര്‍ നിലയുറപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ വൈദ്യുതി വിതരണം പൂര്‍ണമായും വിഛേദിച്ചത്. ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കിയതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in