Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കിഫ്ബിക്കെതിരായ ഇ.ഡി നടപടി സിപിഎം-ബിജെപി ധാരണയുടെ ഭാഗം ; ശ്രീ എമ്മിനുള്ള ഭൂമി ഉപകാരസ്മരണ : രമേശ് ചെന്നിത്തല

കിഫ്ബിക്കെതിരായ ഇ.ഡി നടപടി സിപിഎം-ബിജെപി ധാരണയുടെ ഭാഗം ; ശ്രീ എമ്മിനുള്ള ഭൂമി ഉപകാരസ്മരണ : രമേശ് ചെന്നിത്തല
  തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നടപടി സിപിഎം-ബിജെപി ധാരണയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019ല്‍ പ്രതിപക്ഷം മസാല ബോണ്ടിനെതിരെ പരാതി ഉന്നയിച്ചിരുന്നു. അന്ന് നടപടി സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം കേസെടുക്കുകയും നോട്ടീസ് അയക്കുകയും ചെയ്തത് നല്ല ഉദ്ദ്യേശത്തോടെയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും പരസ്പര സഹകരണസംഘമായി പ്രവര്‍ത്തിക്കുകയാണ്. ഇരുവരും തമ്മിലുള്ള രഹസ്യബാന്ധവമാണ് അന്വേഷണനാടകത്തിനു പിന്നില്‍. മന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി തമാശയെന്നും അദ്ദേഹം പരിഹസിച്ചു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണിത്. ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി നല്‍കിയത് സര്‍ക്കാരിന്റെ ഉപകാരണസ്മരണയാണ്. ബി.ജെ.പി –സി.പി.എം ബാന്ധവത്തിന് ശ്രീ എം വഴിയൊരുക്കിയതിനുള്ള ഉപകാരസ്മരണയാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Save your stories

Sign in