Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇനി ബസ് യാത്രാ സമയം പകുതിയിലധികം ലാഭിക്കാം​: ദുബായില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും വീണ്ടും പ്രത്യേക പാത അതിവേഗത്തിൽ

ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍, ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായുള്ള പ്രത്യേക പാതയുടെ നിര്‍മ്മാണം മുപ്പത് ശതമാനം പൂര്‍ത്തീയായ...

ഇനി ബസ് യാത്രാ സമയം പകുതിയിലധികം ലാഭിക്കാം​: ദുബായില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും വീണ്ടും പ്രത്യേക പാത അതിവേഗത്തിൽ

ദുബായ് ​: ദുബായിലെ 14.5 കിലോമീറ്റര്‍ നീളത്തിലുള്ള  ബസ്, ടാക്‌സി പ്രത്യേക പാതയുടെ, മുപത് ശതമാന നിര്‍മ്മാണമാണ് നിലവില്‍ പൂര്‍ത്തീയായത്. ദുബായിലെ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ട്രീറ്റ്, സെക്കന്റ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ സത്വ സ്ട്രീറ്റ്, അല്‍ നഹ്ദ സ്ട്രീറ്റ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നീ 6 പ്രധാന റോഡുകളിലാണ് ഈ പ്രത്യേക പാത നടപ്പിലാക്കുന്നത്. ആര്‍ടിഎ നേരത്തെ,  6.1 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക ബസ് ലെയ്‌നുകള്‍ നടപ്പിലാക്കിയിരുന്നു. ഇനി പുതിയ പാത കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, ദുബായിലെ പ്രത്യേക ബസ് ടാക്‌സി പാതകളുടെ ആകെ നീളം 20.6 കിലോമീറ്ററായി ഉയരും. ഒപ്പം, ബസ് യാത്രാ സമയം പകുതിയിലധികം ലാഭിക്കാനാകുമെന്നത് വലിയ നേട്ടമാകും.

ദുബായുടെ സുസ്ഥിര മൊബിലിറ്റി ലക്ഷ്യങ്ങളുടെ പ്രധാന ഘടകമാണ് ഈ ബസ്, ടാക്‌സി ലെയ്നുകള്‍ എന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണിത്.  കുറഞ്ഞ യാത്രാ സമയം, ബസ് ഷെഡ്യൂളുകള്‍ സമയം പാലിക്കല്‍, ടാക്‌സി യഥാസമയത്ത് എത്തിച്ചേരല്‍,  കുറഞ്ഞ പ്രവര്‍ത്തന ചെലവ് , കുറഞ്ഞ പരിസ്ഥിതി മലിനീകരണം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ, യാത്രക്കാര്‍, ബസ് ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കിടയില്‍ , കൂടുതല്‍ സംതൃപ്തിയും ലക്ഷ്യമിട്ടാണ് പ്രത്യേക പാതകള്‍ക്ക് വഴി തുറക്കുന്നത്.




Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in