Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എട്ട് യുദ്ധങ്ങൾ പരിഹരിച്ച എനിക്ക് നോബൽ നൽകിയില്ലെങ്കിൽ അത് കമ്മറ്റിയുടെ കളങ്കം'; പുരസ്കാര അവകാശവാദത്തിൽ ട്രംപ്

'എട്ട് യുദ്ധങ്ങൾ പരിഹരിച്ച എനിക്ക് നോബൽ നൽകിയില്ലെങ്കിൽ അത് കമ്മറ്റിയുടെ കളങ്കം'; പുരസ്കാര അവകാശവാദത്തിൽ ട്രംപ്

'എട്ട് യുദ്ധങ്ങൾ പരിഹരിച്ച എനിക്ക് നോബൽ നൽകിയില്ലെങ്കിൽ അത് കമ്മറ്റിയുടെ കളങ്കം'; പുരസ്കാര അവകാശവാദത്തിൽ ട്രംപ്

വാഷിങ്ടൺ: നോബൽ സമാധാന പുരസ്കാരത്തിന് താൻ പൂർണ്ണമായും അർഹനാണെന്ന അവകാശവാദവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിൽ തിരിച്ചെത്തിയ ശേഷം എട്ടോളം അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെട്ട് അവ പരിഹരിച്ചെന്നും, ലോകത്തെ വൻ നാശത്തിൽ നിന്ന് രക്ഷിച്ചെന്നുമുള്ള മുൻ നിലപാടുകൾ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവർത്തിച്ചു.

മറ്റൊരു പ്രസിഡന്റും ചെയ്യാത്ത വിധം എട്ട് യുദ്ധങ്ങളാണ് താൻ പരിഹരിച്ചത്. അതിനാൽ തന്നെ ഈ പുരസ്കാരത്തിനായി പരിഗണിച്ചില്ലെങ്കിൽ അത് നോബൽ കമ്മിറ്റിയുടെ അന്തസ്സിനുതന്നെ വലിയ കളങ്കമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് പുരസ്കാരം ലഭിക്കുമോ എന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 'തന്നെപ്പോലെയുള്ള' ആളുകൾക്ക് പുരസ്കാരം നൽകാതിരിക്കുന്ന ചരിത്രമാണ് നോബൽ കമ്മിറ്റിക്കുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2009-ൽ മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ യാതൊന്നും ചെയ്യാതെയാണ് പുരസ്കാരം നേടിയതെന്നും, എന്തിനാണ് അത് ലഭിച്ചതെന്ന് ഒബാമയ്ക്ക് പോലും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

താരിഫ് ഭീഷണികൾ മുഴക്കി ഒട്ടേറെ യുദ്ധങ്ങൾ താൻ തടഞ്ഞിട്ടുണ്ടെന്ന വാദം ട്രംപ് മുൻപും പലതവണ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ സമാധാന പുരസ്കാര ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച നോബൽ മെഡൽ ജനുവരിയിൽ ട്രംപിന് കൈമാറിയിരുന്നു. ട്രംപിനേക്കാൾ അർഹനായ മറ്റാരുമില്ലെന്ന് പറഞ്ഞാണ് അവർ മെഡൽ നൽകിയതെന്നും, അത് സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അന്ന് ട്രംപ് പ്രതികരിച്ചിരുന്നു.

ഇസ്രയേൽ, കംബോഡിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനെ നോബൽ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


Related articles

See all
Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in