Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏർപ്പെടുത്തണം; പ്രവാസികള്‍ക്കായി കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏർപ്പെടുത്തണം; പ്രവാസികള്‍ക്കായി കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. നിരവധി മലയാളികള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ നിരന്തരമായ ആവശ്യമാണ് നേരിട്ടുള്ള വിമാന സർവീസുകളെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നതാണ് മലയാളികളായ പ്രവാസികളുടെ ആവശ്യം. നിരക്ക് വർധനവ് സംബന്ധിച്ച പരാതികളും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് അമിതമായി വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in