Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്കോർപിയോയുടെ ബോണറ്റിലിരുന്ന് സ്പൈഡർമാന്‍റെ കറക്കം; ഒടുവില്‍ ഡല്‍ഹി പോലീസിന്‍റെ 'വലയില്‍' കുരുങ്ങി, 26,000 രൂപ പിഴയും | VIRAL VIDEO

സ്കോർപിയോയുടെ ബോണറ്റിലിരുന്ന് സ്പൈഡർമാന്‍റെ കറക്കം; ഒടുവില്‍ ഡല്‍ഹി പോലീസിന്‍റെ 'വലയില്‍' കുരുങ്ങി, 26,000 രൂപ പിഴയും | VIRAL VIDEO
  ന്യൂഡല്‍ഹി: സ്കോർപിയോയുടെ ബോണറ്റിലിരുന്ന് നഗരം ചുറ്റിയ സ്പൈഡർമാനെ വലയിലാക്കി ഡല്‍ഹി ട്രാഫിക് പോലീസ്. ആവേശം മൂത്ത് സ്പൈഡർമാന്‍റെ വേഷമിട്ട് കാറിന്‍റെ ബോണറ്റിലിരുന്ന് ചുറ്റിയടിച്ച ഇരുപതുകാരനാണ് പിടിയിലായത്. നജഫ്ഗഡ് സ്വദേശി ആദിത്യയാണ് സ്പൈഡർമാന്‍റെ വേഷത്തിൽ നഗരം ചുറ്റിയത്. കാറോടിച്ച സുഹൃത്ത് ഗൗരവ് സിംഗിനെയും (19) പോലീസ് കസ്റ്റഡിയിലെടുത്തു. സ്പൈഡർമാന്‍റെയും കൂട്ടുകാരന്‍റെയും യാത്രയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.  ഇതില്‍ പരാതികളും ലഭിച്ചതോടെയാണ് ട്രാഫിക് പോലീസ് നടപടിയെടുത്തത്. ഗതാഗത നിയമലംഘനങ്ങള്‍ ചുമത്തി 26,000 രൂപയാണ് സ്പൈഡർമാനും കൂട്ടുകാരനും പിഴ ഈടാക്കി. പുക സർട്ടിഫിക്കറ്റില്ല, സീറ്റ് ബെൽറ്റിട്ടിട്ടില്ല, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകളിലാണ് 26,000 രൂപ പിഴ. റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്പൈഡർമാന്‍റെ വേഷത്തില്‍ ബൈക്കില്‍ നഗരം ചുറ്റിയ യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.   https://twitter.com/DelhiPolice/status/1816116113836593389

Related articles

See all
Popular News

ദീപാവലി ആഘോഷത്തിന്റെ നിറപ്പകിട്ടിനിടയിൽ നമ്മൾ ശ്വസിക്കുന്നത് വിഷവായുവാണോ?; ആഘോഷങ്ങളിലും വേ...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in