Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല നട അടച്ച് ശുദ്ധിക്രിയ : തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടിയേക്കും

ശബരിമല നട അടച്ച് ശുദ്ധിക്രിയ : തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടിയേക്കും
ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത വിഷയത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടിയേക്കും. തന്ത്രിയോട് വിശദീകരണം തേടുന്നതിൽ ബോർഡിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോർട്ടാകും ദേവസ്വം കമ്മീഷണർ ബോർഡിന് സമർപ്പിക്കുക. നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. എന്നാൽ ദേവസ്വം ബോർഡ് തീരുമാനമെടുക്കട്ടെയെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിക്കാണ് ദേവസ്വം മാന്വൽ പ്രകാരം അധികാരം. കഴിഞ്ഞ ദിവസം യുവതി ദർശനത്തിന് പിന്നാലെ നട അടച്ചുള്ള പരിഹാരക്രിയ നടത്തുകയാണെന്ന് തന്ത്രി ദേവസ്വം ബോർഡ് പ്രസിഡണ്ടിന് ഫോണിലൂടെ അറിയിച്ചിരുന്നു. തന്ത്രിയോട് വിശദീകരണം തേടണമെന്നാണ് ദേവസ്വം കമ്മീഷണർ എൻ വാസുവിൻറെയും ബോർഡ് അംഗങ്ങളായ കെ പി ശങ്കർദാസിനറെയും പാറവിള വിജയകുമാറിന്റെയും നിലപാട്. പക്ഷെ വിശദമായ ചർച്ചക്ക് ശേഷം മതി എന്ന നിലപാടിലാണ് പ്രസിഡണ്ട് എ പത്മകുമാർ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in