Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിളിച്ചുവരുത്തിയ പ്രളയത്തില്‍ ഒലിച്ചുപോയത് നിരവധി ജീവിതങ്ങള്‍

വിളിച്ചുവരുത്തിയ പ്രളയത്തില്‍ ഒലിച്ചുപോയത് നിരവധി ജീവിതങ്ങള്‍
സംസ്ഥാനത്തെ വൻ ജലപ്രളയത്തിന് കാരണമാക്കിയ മുല്ലപ്പെരിയാർ ജലം തുറന്ന് വിട്ടതിലൂടെ നഷ്ടമായത് പെരിയാർ തീരങ്ങളിലെ സാധാരണക്കാരായ ആളുകളുടെ സ്വത്തും സമ്പാദ്യവുമാണ്. സർവതും നഷ്ടമായവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ആനുകൂല്യങ്ങളും നാളിതുവരെയായും ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ് 15 ന് കേരളം പ്രളയത്തിൽ മുങ്ങിയതിന് പിന്നാലെയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ മുല്ലപ്പെരിയാറിൽ നിന്നും പെരിയാർ നദിയിലേക്ക് ജലം തുറന്ന് വിട്ടത്. ഈ ജലപ്രളയം പെരിയാർ തീരങ്ങളിൽ വൻതോതിലാണ് നാശം വിതച്ചത്. തോട്ടം തൊഴിലാളികളായ നൂറുകണക്കിന് ആളുകളുടെ വീടും സമ്പാദ്യങ്ങളുമെല്ലാം പ്രളയം കവർന്നു. ഉടുതുണി ഒഴികെ ഇവരുടെ ഒരു ആയുസിലെ സമ്പാദ്യങ്ങളെല്ലാം നഷ്ടമായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ സർവതും നഷ്ടമായവർക്ക് ഒന്നുംതന്നെ ലഭിച്ചില്ല. വീടും സമ്പാദ്യങ്ങളും നഷ്ടമായവർക്ക് താങ്ങും തണലുമായി എത്തിയത് വിവിധ സന്നദ്ധ സംഘടനകളാണ്. ഇവർകൂടി സഹായവുമായി എത്തിയില്ലായിരുന്നു എങ്കിൽ പെരിയാർ തീരം മറ്റൊരു ദുരന്തത്തിന് സാക്ഷിയാകുമായിരുന്നു. സർക്കാർ പ്രഖ്യാപിച്ച തുകകൈക്കലാക്കിയത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി അനർഹരാണെന്ന ആരോപണങ്ങൾ പെരിയാർ തീരങ്ങളിൽ നിലനിൽക്കുന്നു.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in