Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രം, പൂരം കാണാനിരിക്കുന്നതേയുള്ളൂ"; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരസ്യ ഭീഷണി

"ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രം, പൂരം കാണാനിരിക്കുന്നതേയുള്ളൂ"; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരസ്യ ഭീഷണി

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ (സിഐ) കടുത്ത ഭീഷണിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ സിഐയുടെ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് സുരേഷ് ബാബു പരസ്യമായി ഭീഷണിപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു നേതാവിന്റെ വിവാദ പ്രസംഗം.

പൊലീസ് സേനയിൽ നിന്ന് ഗുണ്ടായിസം ഉണ്ടായാൽ അതിനെ കൃത്യമായി ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര ഏജൻസിക്കെതിരെ നടന്ന നീക്കങ്ങളെ പരാമർശിച്ച സുരേഷ് ബാബു, ഇഡിയെ ആക്രമിച്ചത് കേവലം ഒരു 'സാമ്പിൾ വെടിക്കെട്ട്' മാത്രമാണെന്നും യഥാർത്ഥ 'പൂരം' ഇനി കാണാൻ കിടക്കുന്നതേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

പോലീസിനെയും കേന്ദ്ര ഏജൻസികളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ഈ ഭീഷണി പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെതിരെ ഭരണകക്ഷിയിലെ പ്രമുഖ നേതാവ് പരസ്യമായി രംഗത്തെത്തിയത് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചേക്കാം.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in