കണ്ണൂർ : ക്വട്ടേഷൻ സംഘം നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചുവന്നത് ഡിവൈഎഫ്ഐ ചെമ്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറി സി. സജേഷിന്‍റെ കാര്‍. അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അർജുൻ ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ കണ്ണൂരിൽനിന്നുപോയ സംഘം ഉപയോഗിച്ചത് ഈ കാറാണെന്ന വിവരം പുറത്തുവന്നു. അർജുന്‍റെ വീടിനടുത്തുനിന്ന് അജ്ഞാതർ മാറ്റിയ കാർ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിട്ടില്ല.
തന്‍റെ അനുവാദം ഇല്ലാതെയാണ് അർജുൻ കാർ കൊണ്ടുപോയത് എന്നുകാട്ടി ആർസി ഉടമയായ സജേഷ് പൊലിസിൽ പരാതിനൽകിയിട്ടുണ്ട്. എന്നാൽ, സജേഷിന് കാറുള്ളതായി നാട്ടുകാർക്ക് അറിയില്ല. ഷോറൂമിൽനിന്ന് അർജുൻ കാർ ഏറ്റുവാങ്ങുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കോയ്യോട് സർവീസ് സഹകരണ ബാങ്കിൽ അപ്രൈസറായ സജേഷ് ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സിപിഎം മൊയാരം ബ്രാഞ്ചിലും അംഗമാണ്.
=