Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു ; തൃത്താല ഏരിയാ സമ്മേളനത്തില്‍ കടുത്ത വിമർശനം

സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു ; തൃത്താല ഏരിയാ സമ്മേളനത്തില്‍ കടുത്ത വിമർശനം
പാലക്കാട്:  തൃത്താല ഏരിയാ സമ്മേളനത്തില്‍  സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തുവെന്നാണ് ആരോപണം. കറുകപുത്തൂർ, എടപ്പാൾ കേസുകൾ മുൻ നിർത്തിയാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ വെച്ചായിരുന്നു പ്രതിനിധികൾ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കറുകപൂത്തൂർ പീഡനക്കേസിൽ ഒരാഴ്ചയിലേറെ വൈകിയാണ് പോലീസ് നടപടിയെടുത്തത്. നടപടിയെടുത്തതിന് ശേഷം പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും വിമർശനമുണ്ട്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. മാത്രമല്ല, എം.ബി. രാജേഷ് തൃത്താലയിൽ മത്സരിക്കാൻ വന്ന സമയത്ത് പലരും അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, എംബി രാജേഷിന് വേണ്ടി പ്രവർത്തിച്ചവവർക്കെതിരെ നടപടിയെടുക്കാനും അവരെ സമ്മേളനങ്ങളിൽ നിന്നും മാറ്റിനിർത്താനുമാണ് നേതാക്കൾ ശ്രമിച്ചതെന്നും വിമർശനമുയർന്നു.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in