Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മൂന്നാം ദിനവും 200 കടന്ന് രോഗികള്‍; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 225 പേർക്ക്

മൂന്നാം ദിനവും 200 കടന്ന് രോഗികള്‍; സംസ്ഥാനത്ത് ഇന്ന്  രോഗം സ്ഥിരീകരിച്ചത് 225 പേർക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 377 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 58,728 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 56,374 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് പുതിയ 24 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരത്ത് നിരോധനം തിരുവനന്തപുരം നഗരത്തിൽ അനുമതിയില്ലാതെ ഉള്ള എല്ലാ പ്രകടനവും സമരവും നിരോധിച്ചു. സമരങ്ങളിൽ 10 പേരില്‍ കൂടുതൽ പാടില്ലെന്നും നിർദ്ദേശം. അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1453 കേസുകള്‍; 1582 അറസ്റ്റ്; പിടിച്ചെടുത്തത് 398 വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1453 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5193 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 13 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 160, 88, 37 തിരുവനന്തപുരം റൂറല്‍ - 194, 198, 41 കൊല്ലം സിറ്റി - 161, 212, 72 കൊല്ലം റൂറല്‍ - 63, 67, 42 പത്തനംതിട്ട - 18, 17, 4 ആലപ്പുഴ- 95, 125, 12 കോട്ടയം - 14, 21, 1 ഇടുക്കി - 52, 43, 5 എറണാകുളം സിറ്റി - 241, 300, 34 എറണാകുളം റൂറല്‍ - 60, 27, 9 തൃശൂര്‍ സിറ്റി - 99, 134, 43 തൃശൂര്‍ റൂറല്‍ - 68, 77, 17 പാലക്കാട് - 68, 138, 13 മലപ്പുറം - 39, 71, 11 കോഴിക്കോട് സിറ്റി - 69, 0, 43 കോഴിക്കോട് റൂറല്‍ - 20, 34, 3 വയനാട് - 15, 1, 6 കണ്ണൂര്‍ - 2, 2, 1 കാസര്‍ഗോഡ് - 15, 27, 4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in