Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ് ബാധിച്ച കൊല്ലം സ്വദേശികളായ രണ്ട് പേർ വിദേശത്ത് മരിച്ചു; കൊട്ടാരക്കര സ്വദേശി ന്യൂയോർക്കിലും ഓടനാവട്ടം സ്വദേശിനി ലണ്ടനിലും ആണ് മരിച്ചത്

കൊവിഡ് ബാധിച്ച കൊല്ലം സ്വദേശികളായ രണ്ട് പേർ വിദേശത്ത് മരിച്ചു; കൊട്ടാരക്കര സ്വദേശി ന്യൂയോർക്കിലും ഓടനാവട്ടം സ്വദേശിനി ലണ്ടനിലും ആണ് മരിച്ചത്
കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശികളായ രണ്ട് പേർ വിദേശത്ത് മരിച്ചു. കൊട്ടാരക്കര സ്വദേശി ന്യൂയോർക്കിലും ഓടനാവട്ടം സ്വദേശിനിയായ 62 കാരി ലണ്ടനിലും ആണ് മരിച്ചത്. ന്യൂയോർക്കിൽ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ. 65 വയസ്സായിരുന്നു. ഇന്ന് രാവിലെ യാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത് 3 ദിവസമായി രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഭാര്യയും മകളും മകനും ഉൾപ്പെടെ ഇവരുടെ കുടുംബവും ന്യൂയോർക്കിലാണ്. 17 വർഷമായി ന്യൂയോർക്കിൽ താമസിക്കുകയായിരുന്നു. ആശുപത്രിയിൽ കെയർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കുടുംബം വീട്ടിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. മൃതദേഹം നാളെ സംസ്ക്കരിക്കും. വെളിയത്തിന് സമീപം ഓടനാവട്ടം സ്വദേശിനിയായ ഇന്ദിരയാണ് ലണ്ടനിൽ മരിച്ചത്. ലണ്ടനിലെ ക്രോയിഡയിൽ താമസിച്ചിരുന്ന ഇവർക്ക് നാല് ദിവസം മുൻപാണ് രോഗം അധികരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in