Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഓണാഘോഷത്തെ ചൊല്ലി തർക്കം; 30 പേർക്കുള്ള സദ്യ കുപ്പയിലെറിഞ്ഞ് സിഐടിയു പ്രതിഷേധം

ഓണാഘോഷത്തെ ചൊല്ലി തർക്കം; 30 പേർക്കുള്ള സദ്യ കുപ്പയിലെറിഞ്ഞ് സിഐടിയു പ്രതിഷേധം
  തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ കുപ്പത്തൊട്ടിയിലെറിഞ്ഞ് സിഐടിയു തൊഴിലാളികള്‍. തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഭക്ഷണം കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ഓണാഘോഷം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. രാവിലെ ശുചീകരണ ജോലി ചെയ്യതെ ഒരു വിഭാ​ഗം തൊഴിലാളികൾ ഓണാഘോഷം തുടങ്ങി. ജോലി കഴിഞ്ഞിട്ടു മതി ആഘോഷമെന്ന് സെക്ര‌ട്ടറി നിർദേശിച്ചു. അതനുസരിച്ച് ജോലിക്ക് ഹാജരാകാൻ ഹെല്‍ത്ത് ഇൻസ്പെക്ടർ നിർദേശിച്ചതോടെയാണ് 30 പേര്‍ക്ക് ഒരുക്കിയ ഭക്ഷണം വലിച്ചെറിഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഭക്ഷണത്തെ നിന്ദിച്ച നടപടിക്കെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്.    

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in