Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; ജൂണ്‍ 27ന് മണ്ഡലം തലത്തില്‍ സത്യഗ്രഹം

അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; ജൂണ്‍ 27ന് മണ്ഡലം തലത്തില്‍ സത്യഗ്രഹം
  തിരുവനന്തപുരം: സൈന്യത്തിന്‍റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. 27 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന മണ്ഡലം തലത്തിലെ സത്യഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും. രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്നുകയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.

Related articles

See all
Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in