Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബൈനിയൽ കോൺഫറൻസിന് സമാപനം

ബൈനിയൽ കോൺഫറൻസിന് സമാപനം
തിരുവനന്തപുരം: എൽഎൽസിപിഇയും സായിയും ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തിരണ്ടാമത് ത്രിദിന ബൈനിയൽ കോൺഫറൻസ് സമാപിച്ചു. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച കോൺഫറൻസിന് തിരുവനന്തപുരമാണ് വേദിയായത്. കോൺഫൻസിന്‍റെ സമാപന സമ്മേളനം കേരള ഗവർണ്ണറുടെ അഡീ. ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ദൊഡാവത്ത് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജയിൽ മേധാവി ബല്‍റാം കുമാർ ഉപാധ്യായ മുഖ്യാതിഥിയായി. എൽഎൻസിപി പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി കിഷോർ, ഐഎസ്‌സിപിഇഎസ് പ്രസിഡന്‍റ് പ്രൊഫ . റോസ ലോപ്പസ് അമികോ, നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഉഷ എസ്. നായർ, അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത, എൽഎൻസിപിഇ അസിസ്റ്റന്‍റ് പ്രൊഫ. ഡോ. സഞ്ജയ് കുമാർ പ്രജാപതി തുടങ്ങിയവർ പങ്കെടുത്തു. 3 ദിവസമായി നടന്ന കോൺഫറൻസിൽ 29 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. 'സ്പോർട്സും ഫിസിക്കൽ എഡ്യൂക്കേഷനും: പകർച്ച വ്യാധിയുടെ സമയത്തും ശേഷവും' എന്നതായിരുന്നു കോൺഫറൻസിന്‍റെ പ്രധാന വിഷയം. നിരവധി പ്രബന്ധങ്ങള്‍ കോൺഫറൻസിൽ ചർച്ചയായി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in