Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പാർട്ടി നടപടി വൈകുന്നതിൽ പ്രതിഷേധം; ഒരു വിഭാഗം CPM-DYFI നേതാക്കൾ രംഗത്ത്

പാർട്ടി നടപടി വൈകുന്നതിൽ പ്രതിഷേധം; ഒരു വിഭാഗം CPM-DYFI നേതാക്കൾ രംഗത്ത്
പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വൈകുന്നതിൽ പാലക്കാട് ഒരു വിഭാഗം സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കൾ രംഗത്ത്. പീഡന പരാതി അന്വേഷിക്കുന്നതിനേക്കാൾ, ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കമ്മീഷൻ മുൻതൂക്കം നൽകുന്നതെന്നാണ് ഇവരുടെ ആരോപണം. നടപടിയുണ്ടായില്ലെങ്കിൽ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ആഗസ്റ്റ് 14നാണ് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റി അംഗമായ യുവതി പരാതി നൽകുന്നത്. ആദ്യം ആരോപണങ്ങൾ നിഷേധിച്ച നേതൃത്വം, രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സെപ്റ്റംബർ 30നകം റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടിയെന്നായിരുന്നു നേതൃത്വം പെൺകുട്ടിക്ക് കൊടുത്ത ഉറപ്പ്. എന്നാൽ നൽകിയ ഉറപ്പുകൾ പാലിക്കാതെ പെൺകുട്ടിക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം അതൃപ്തിയുമായി എത്തിയത്. അന്വേഷണ കമ്മീഷന്റെ ലക്ഷ്യം വഴിമാറിപ്പോവുകാണെന്നാണ് ആരോപണം. പരാതിക്കാരിയുടെ കുടുംബാംഗങ്ങളും അമർഷത്തിലാണ്. നടപടി ഇനിയും വൈകിയാൽ പരാതിക്കാരിതന്നെ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. പെൺകുട്ടി നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെങ്കിലും പരാതി പുറത്തുവിട്ടേക്കും. ഒപ്പം നിയമപരമായി പി. കെ ശശിക്കെതിരെ നീങ്ങാനാണ് പരാതിക്കാരിയുടെയും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം. https://www.youtube.com/watch?v=Z8OPpb70L7I

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in