Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയില്‍ നിരോധിച്ചു; ഉത്തരവിറക്കി കേന്ദ്രം

പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയില്‍ നിരോധിച്ചു; ഉത്തരവിറക്കി കേന്ദ്രം
ന്യൂഡൽഹി:  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് നടപടി. ഇത്തരം സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), ക്യാമ്പസ് ഫ്രണ്ട് (CFI), ആള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ (AIIC), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (NCHRO), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായിരുന്നു. എന്‍ഐഎ, ഇഡി റെയ്ഡുകളില്‍ കേരളത്തിൽ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്.  ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങളാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഉള്ളത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in