Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ


കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ തൃശൂർ പീച്ചി സ്വദേശിനിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും കൊല്ലപ്പെട്ടു. പീച്ചി സ്വദേശിനി അഞ്ജന, കേശവദാസപുരം സ്വദേശിനി ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിനിയായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

അഞ്ജനയുടെ സുഹൃത്താണ് കേസിൽ പിടിയിലായ അനിലയെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും കുടുംബസമേതം ഒരു അപാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ദമ്പതികൾക്ക് ആറുവയസുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അഞ്ജന.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മാത്യുവിനെ അപാർട്ട്മെന്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് ആൻ. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. അഞ്ജനയും ആനും അനിലയും സുഹൃത്തുക്കളായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് വിവരം. എന്നാൽ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മിൽപിറ്റാസ് പൊലീസ് നൽകുന്ന വിവരമനുസരിച്ച് മിൽ ക്രീക് അപാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിലാണ് അഞ്ജന കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തുടർനടപടികൾക്കുമായി അഞ്ജനയുടെ കുടുംബം അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related articles

See all
Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Save your stories

Sign in