Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Top Slider

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; പിടികിട്ടാപ്പുള്ളി ഡല്‍ഹിയില്‍ പിടിയില്‍

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; പിടികിട്ടാപ്പുള്ളി ഡല്‍ഹിയില്‍ പിടിയില്‍
ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പിടികിട്ടാപുള്ളിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഷര്‍ പിടിയിലായി. ദീര്‍ഘനാളായി ഒളിവിലായിരുന്ന ഇയാളെ ദുബായില്‍ നിന്ന് ദല്‍ഹിയില്‍ തിരിച്ച് എത്തിയപ്പോഴായാണ് എന്‍ ഐ എ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ എന്‍ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2006 മാര്‍ച്ച് മൂന്നിന്ന് കോഴിക്കോട് കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്‌ഫോടനങ്ങള്‍ നടന്നത്. ഇതില്‍ രണ്ടാം പ്രതിയാണ് അഷര്‍. നേരത്തെ കേസിലെ മുഖ്യ പ്രതികളായ തടിയന്റെ വിട നസീര്‍, സര്‍ഫാസ് എന്നിവര്‍ക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചിരുന്നു. മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്തിനെ തുടര്‍ന്നാണ് പ്രതികള്‍ സ്‌ഫോടനം നടത്തിയതെന്നാണ് എന്‍ ഐ എ കണ്ടെത്തിയത്. അസറിന് പുറമെ ഒളിവില്‍ കഴിയുകയായിരുന്ന പി പി യൂസഫും ഗൂഡാലോചനയില്‍ പങ്കാളിയാണ്. അഷര്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. ഇയാളെ ദല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരും.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Save your stories

Sign in