Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യാത്രക്കാരെ മർദ്ദിച്ച സംഭവം : ചോദ്യം ചെയ്യലിനായി ബസുടമ ഹാജരായേക്കും

യാത്രക്കാരെ മർദ്ദിച്ച സംഭവം : ചോദ്യം ചെയ്യലിനായി ബസുടമ ഹാജരായേക്കും
Suresh-Kallada6 യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസുടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായേക്കും. ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. അതേസമയം സുരേഷ് കല്ലടയോടെ അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ ഹാജരാകാൻ നിരവധി തവണ ഉടമ സുരേഷ് കല്ലടയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചത്. അതിനിടെ മനുഷ്യാവകാശ കമ്മീഷനും ഉടമയോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മീഷൻ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്. ഇതിനു പുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പോലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകമെന്നും ഉത്തരവിൽ പറയുന്നു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in