Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും; ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും; ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ
  കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. വീട്ടുടമസ്ഥർ പ്രതിരോധ പ്രവർത്തകരെ അറിയിക്കാതെ മാറ്റി സൂക്ഷിച്ച പക്ഷികളെ കണ്ടെത്തി കൊല്ലുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുക. ഇന്നലെ ജില്ലയിൽ 1075 പക്ഷികളെ ഇല്ലാതാക്കി. അതേസമയം കോഴികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും കൊടിയത്തൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പക്ഷികളെ കൊലപ്പെടുത്തുന്നത് അഞ്ചാം ദിവസവും തുടരുകയാണ്.  പക്ഷികളെ കൊലപ്പെടുത്താൻ പലരും വിസമ്മതിക്കുന്ന സാഹചര്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പലയിടത്തു നിന്നും പ്രതിരോധ പ്രവർത്തകർ അറിയാതെ പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വീഡിയോ സ്റ്റോറി കാണാം: https://www.youtube.com/watch?v=PP7IuZ7we40

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാ...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Save your stories

Sign in