Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലൈംഗിക പീഡനപരാതി : കേസിനെ നിയമപരമായി നേരിടും; കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബിനോയ്

ലൈംഗിക പീഡനപരാതി : കേസിനെ നിയമപരമായി നേരിടും;  കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബിനോയ്
Binoy-TOI Report ലൈംഗിക പീഡനപരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി തിരുവനന്തപുരത്തെത്തി. കേസിനെ നിയമപരമായി നേരിടുമെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവിൽ പോയിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് മുംബൈ ദിൻഡോഷി കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മുംബൈയിൽ എത്തിയ ബിനോയ് ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് എത്തിയത്. ഒരു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവച്ച് ആൾ ജാമ്യവും നൽകിയാണ് ബിനോയ് ജാമ്യമെടുത്തത്. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയാറാകണമെന്നു കോടതിയുടെ ഉത്തരവുണ്ട്. അതേസമയം, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. യുവതി കോടതയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യത്തിൽ വിധി പറഞ്ഞത്. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in