Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുലിനൊപ്പം അണിചേർന്ന് ആയിരങ്ങള്‍; ഭാരത് ജോഡോ പദയാത്ര നാലാം ദിനം തമിഴ്നാട്ടില്‍ പര്യടനം തുടരുന്നു

രാഹുലിനൊപ്പം അണിചേർന്ന് ആയിരങ്ങള്‍; ഭാരത് ജോഡോ പദയാത്ര നാലാം ദിനം തമിഴ്നാട്ടില്‍ പര്യടനം തുടരുന്നു
  മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര തമിഴ്‌നാട്ടിൽ പര്യടനം തുടരുന്നു. ആയിരങ്ങളാണ് രാഹുലിനൊപ്പം യാത്രയില്‍ അണിചേരുന്നത്. രാവിലെ 7 മണിക്ക് മുളകുമൂട്ടിൽ നിന്ന് നാലാം ദിവസത്തെ യാത്രയ്ക്ക് തുടക്കമായി. 10 മണിയോടെ മാർത്താണ്ഡത്തെ നേശമണി മെമ്മോറിയൽ ക്രിസ്റ്റ്യൻ കോളേജിലെത്തുന്നതോടെ ഇന്നത്തെ യാത്രയുടെ ഒന്നാം ഘട്ടം സമാപിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ തൊഴിലുറപ്പ് തൊഴിലാളികളുമായും മത്സ്യത്തൊഴിലാളികളുമായും മനുഷ്യാവകാശ പ്രവർത്തകരുമായും രാഹുൽ ഗാന്ധി സംവദിക്കും. 4 മണിയോടെ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. ഇന്ന് തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി വൈകിട്ടോടെ യാത്ര കേരളത്തിൽ പ്രവേശിക്കും. പാറശാലയിലെ സാമുവൽ എൽഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്രികരുടെ സംഘം തങ്ങുന്നത്. നാളെ മുതൽ കേളത്തില്‍ യാത്രയുടെ പര്യടനം ആരംഭിക്കും. സെപ്റ്റംബർ 29 വരെ യാത്ര കേരളത്തിലെ വിവിധ ജില്ലകളിലൂടെ കടന്നുപോകും.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in