Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബെന്നി ബെഹനാന് മിന്നും ജയം ; ചാലക്കുടി മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്

ബെന്നി ബെഹനാന് മിന്നും ജയം ; ചാലക്കുടി മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫില്‍ നിന്ന് ചാലക്കുടി തിരിച്ചുപിടിച്ച് യു.ഡി.എഫ്. സിനിമാ താരവും സിറ്റിംഗ് എം.പിയുമായ ഇന്നസെന്‍റിനെ പരാജയപ്പെടുത്തിയാണ് ബെന്നി ബെഹനാനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്. 1,32,274 വോട്ടുകള്‍ക്കാണ് സിറ്റിംഗ് എം.പിയും സിനിമാതാരവുമായ ഇന്നസെന്‍റിനെ പരാജയപ്പെടുത്തി ബെന്നി ബെഹനാൻ വിജയിച്ചത്. ബെന്നി ബെഹനാന്‍ 4,73,444 വോട്ടുകള്‍ നേടിയപ്പോള്‍ ഇന്നസെന്‍റിന് ലഭിച്ചത് 3,411,70 വോട്ടുകളാണ്. കോണ്‍ഗ്രസിലെ ശക്തനായ നേതാവ് പി.സി ചാക്കോയെ 2014 ല്‍ 13,884 വോട്ടുകള്‍ക്കായിരുന്നു ഇന്നസെന്‍റ്അട്ടിമറിച്ചത്. ഇക്കുറിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും മുന്നിലെത്തിയെങ്കിലും ഇന്നസെന്‍റിന് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹനാന്‍ എത്തിയതോടെ മത്സരം മുറുകി. ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി. പ്രചാരണ ഘട്ടത്തില്‍ ബെന്നി ബെഹനാൻ അസുഖബാധിതനായി ആശുപത്രിയിലായത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തി.ആ ഘട്ടത്തില്‍ മണ്ഡലത്തിലെ യുവ എം.എൽ.എമാർ അടക്കമുള്ള പ്രമുഖ നേതാക്കള്‍ കളത്തിലിറങ്ങി ബെന്നി ബെഹനാനുവേണ്ടി പ്രചാരണം നടത്തി. തനിക്ക് സുഖമില്ലാതിരുന്ന സമയത്ത് സഹപ്രവർത്തകർ നടത്തിയ കഠിന പരിശ്രമത്തിന്‍റെ വിജയമാണിതെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെന്നി ബെഹനാന്‍ - 4,73,444 ഇന്നസെന്‍റ് (സി.പി.എം) - 3,41,170 എ.എന്‍ രാധാകൃഷ്ണന്‍ (ബി.ജെ.പി) - 1,54,159

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in