Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം ; യെച്ചൂരിക്ക് ബെന്നി ബെഹനാന്‍ എം പിയുടെ കത്ത്

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം ; യെച്ചൂരിക്ക് ബെന്നി ബെഹനാന്‍ എം പിയുടെ കത്ത്
  ന്യൂഡല്‍ഹി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യു ഡി എഫ് കണ്‍വീനർ ബെന്നി ബെഹനാന്‍എം പിയുടെ കത്ത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലാണ്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ നീളുന്നത്. അഴിമതിക്കെതിരെ സിപിഎം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ നേതൃത്വം തയാറാകണമെന്നും  കത്തില്‍ പറയുന്നു. ഭാവിയിൽ നിരപരാധിത്വം തെളിയുന്ന പക്ഷം അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്താം. മുൻപ് ലാലു പ്രസാദ് യാദവിനെതിരെ അഴിമതി ആരോപണം വന്ന ഘട്ടത്തിൽ സിപിഎം സ്വീകരിച്ച നിലപാടുകൾ കൂടി ഓർമ്മിപ്പിച്ചുകൊണ്ടാണ് ബെന്നി ബെഹനാന്‍റെ കത്ത്.

Related articles

See all
Popular News

അന്താരാഷ്ട്ര സമുദ്രവ്യാപാര കേന്ദ്രമാകാന്‍ കേരളം; വിഴിഞ്ഞത്ത് ഫുജൈറ മാതൃകയില്‍ ഔട്ടര്‍ തുറമ...

Popular News

'രാഷ്ട്രീയ കേസ് എന്നൊന്നില്ല, ക്രൂരതയെ ന്യായീകരിക്കേണ്ട'; ധനരാജ് വധക്കേസില്‍ പ്രോസിക്യൂഷന...

Popular News

താനും ക്രീം ഉപയോഗിച്ചിരുന്നു; വാര്‍ത്ത ഞെട്ടലുണ്ടാക്കി: ഫെയര്‍നെസ് ക്രീം വിവാദത്തില്‍ നടി...

Popular News

'കള്ളമാണെന്ന് പറയട്ടെ, റിപ്പോര്‍ട്ട് പുറത്തുവിടാം'; വീണാ ജോര്‍ജിനെതിരായ ആരോപണത്തില്‍ ഉറച്ച...

Save your stories

Sign in