Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എത്രയും പെട്ടെന്ന് താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്ന് ബെന്നി ബെഹനാൻ

എത്രയും പെട്ടെന്ന് താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്ന് ബെന്നി ബെഹനാൻ
എത്രയും പെട്ടെന്ന് താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുക്കുമെന്ന് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. ഫേസ്ബുക്കിലൂടെയാണ് ബെന്നി ബെഹനാൻ ഇക്കാര്യം അറിയിച്ചത്. നെഞ്ചുവേദനയെ തുടർന്നു ബെന്നി ബെഹനാനെ വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു യുഡിഎഫ് കൺവീനർ ബെന്നിബെഹിനാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് നേതാക്കൾക്കും പ്രവർത്തകർക്കും ആശങ്ക പടർത്താൻ ഇടയാക്കി. ഇതിനു പിന്നാലെയാണ് ബെന്നി ബെഹ്നാൻ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെ പ്രവർത്തകർക്ക് ആവേശം പകരാനെത്തിയത്. നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളിൽ മുന്നിട്ടിറങ്ങാൻ ആഗ്രഹമുണ്ട് എന്നാൽ തന്നെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒന്നരയാഴ്ചയോളം വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിലും, തുടർന്നും ആവേശോജ്വലമായ സ്വീകരണമാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ഇടങ്ങളിൽ നിന്നും ലഭിച്ചത്, അതിന് ഒരുപാട് നന്ദിയുണ്ടെന്നും ബെന്നി ബെഹനാൻ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി നേതാക്കളും നൂറുകമക്കിന് പ്രവർകരുമാണ് ബെന്നിബെഹ്നാന്റെ സുഖവിവരം തേടി ആശുപത്രിയിൽ എത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in