Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ടീം ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ തേടി ബിസിസിഐ

ടീം ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ തേടി ബിസിസിഐ
പുതിയ ഇന്ത്യൻ കോച്ചിനായുളള ബിസിസിഐ ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനായി ഈ മാസം 30ന് മുമ്പ് തന്നെ അപേക്ഷകൾ സമർപ്പിക്കാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കോച്ചാകുന്നതിന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പടെ നിരവധി പേർ അപേക്ഷിക്കാനൊരുങ്ങുന്നതായാണ് സൂചന. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗ്, ശ്രീലങ്കൻ താരം മഹേല ജയവർധന, ഓസീസ് താരം ടോം മൂഡി, ദക്ഷിണാഫ്രിക്കൻ താരം ഗാരി കേസ്റ്റൺ എന്നിവരാണ് ഇന്ത്യൻ കോച്ചാകാൻ അപേക്ഷിച്ചവരിൽ പ്രമുഖരെന്നാണ് സൂചന. രവി ശാസ്ത്രിയും ഒരു വട്ടം കൂടി ഇന്ത്യൻ പരിശീലകനാകാൻ ശ്രമിച്ചേക്കും. കഴിഞ്ഞ തവണ ദൗർഭാഗ്യം കൊണ്ട് മാത്രമാണ് സെവാഗ് ഇന്ത്യൻ പരിശീലകനാകാതെ പോയത്. ഫൈനൽ റൗണ്ടിൽ രവി ശാസ്ത്രിയോട് പരാജയപ്പെട്ടാണ് സെവാഗ് പുറത്തായത്. ഇതാദ്യമായാണ് മഹേള ജയവർധയാകട്ടെ ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലീഷ് ടീമിന്‍റെ ബാറ്റിംഗ് കൺസൾട്ടന്റ് ആയിരുന്നു ജയവർധനെ. തുടർന്ന് മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു. ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐപിഎൽ ടീമായ സൺറൈസസ് ഹൈദരാബാദിന്റെയും കോച്ചായിരുന്നു മൂഡി. അതേസമയം ഗാരി കേസ്റ്റൺ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി കൊടുത്ത പരിശീലകനാണ്. 2011ൽ ഇന്ത്യ ലോകകിരീടം നേടുമ്പോൾ കേസ്റ്റണായിരുന്നു ഇന്ത്യയുടെ കോച്ച്.

Related articles

See all
Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഹാട്രിക് സ്വര്‍ണം: പത്താം സ്വര്‍ണവുമായി മെഡല്‍...

Popular News

സാമ്പത്തിക ക്രമക്കേട്: മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കും; കടുത്ത നട...

Popular News

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം: ട്രാപ്പ് മിക്സഡ് ടീം ഇനത്തില...

Save your stories

Sign in